അസംസ്കൃത പദാർത്ഥങ്ങൾ ഗുണമേന്മയോടുകൂടി ന്യായമായ വിലയ്ക്കു ചെറുകിട പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി പ്രവർത്തിക്കുന്ന സിഡ്‌കോയുടെ ഏറ്റവും കൂടുതൽ വിറ്റുവരവുള്ള ഡിവിഷൻ ആണ് റോ മെറ്റീരിയൽ ഡിവിഷൻ. ചെറുകിട കുടിൽ വ്യവസായ യൂണിറ്റുകളെ ഇടനിലക്കാരുടെ ഇടപെടൽ ഒരളവുവരെ ഒഴിവാക്കി ഗുണമേന്മയുള്ള അസംസ്കൃത പദാർത്ഥങ്ങളുടെ ദൗർലഭ്യം ചെറുകിട വ്യവസായികളുടെ പ്രവർത്തനത്തെ ബാധിക്കരുത് എന്ന ലക്ഷ്യത്തോടുകൂടി അസംസ്കൃത പദാർത്ഥങ്ങൾ ചെറുകിട വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതിനായി സ്ഥാപിച്ച ഡിവിഷനാണ് റോ മെറ്റീരിയൽ ഡിവിഷൻ. അസംസ്കൃത പദാർത്ഥങ്ങൾ 14 ജില്ലാ തല ഡിപ്പോകൾ വഴി വിതരണം ചെയ്തുവരുന്നു.
നം | ഡിപ്പോയുടെ പേരും വിലാസവും | ഇ-മെയിൽ ഐഡി | ഫോൺ നമ്പർ |
1 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാപ്പനംകോട്, |
sidcormdtvpm@yahoo.in | 0471-2490480, 8943334626, 9387079891 |
2 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
ഡോർ നമ്പർ.XL 1/892, |
sidcormdkollam@yahoo.co.in | 0474-2743985, 9605862966 |
3 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
കൽപക ബിൽഡിംഗ്, പ്രിൻസ് ഹോട്ടലിന് സമീപം, |
sidcormdalpy@gmail.com | 0477-2243717 , 8943334628 |
4 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
ഡോർ നമ്പർ.29/369/370, |
rmdtvla@gmail.com | 0469-2603089, 8943334629 |
5 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
ഡോർ നമ്പർ.29/369, |
rmktmsidco@gmail.com | 0481-2562405, 8943334630 |
6 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
ആനക്കൂട്, മൂവാറ്റുപുഴ റോഡ് |
sidcormdtdpa@gmail.com | 04862-222196, 9496867128 |
7 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
ഡോർ നമ്പർ. 38/1871. മാവേലി റോഡ് |
ekmsidco@gmail.com | 0484-2205651 , 8943334631 |
8 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഒല്ലൂർ |
rmdollur7@gmail.com | 0487-2352347, 9496755507, 8943334633 |
9 | സിഡ്‌കോ മാർക്കറ്റിംഗ് സെൻ്റർ
ക്രൗൺ ബിൽഡിംഗ് ഒലവക്കോട്, |
sidcormpkd@gmail.com | 0491-2556595, 9400040663 |
10 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, |
sidcormdmanjeri@gmail.com | 0483-2766106, 9846178545 |
11 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് |
sidcokde@gmail.com | 0495-2381905, 8301058340 |
12 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഡോർ നമ്പർ.11/89,90 |
sidcormwynd@gmail.com | 04936-220274, 9946102497 |
13 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
സൗത്ത് ബസാർ, |
rmdkannur@gmail.com | 0497-2700179, 9605978533 |
14 | സിഡ്‌കോ റോ മെറ്റീരിയൽസ് ഡിപ്പോ
ഐ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് , വിദ്യ നഗർ |
rmdksgd@gmail.com, ksgdsidco@gmail.com | 0499-4255931, 9496880649 |
കൂടാതെ ബിറ്റുമിനെ സംബന്ധിച്ചു പറയുമ്പോൾ കേരളത്തിൽ ഓയിൽ കമ്പനികൾക്കു എറണാകുളത്തും കാസർകോടും ഒഴികെ വിതരണ കേന്ദ്രങ്ങൾ ഇല്ലാത്തതിനാലും, ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ റോഡു പണികൾക്ക് ആവശ്യമായ ബിറ്റുമിൻ എവിടെയാണോ പണി നടക്കുന്നത് അതെ സൈറ്റിൽ എത്തിക്കുന്നതിന് നിലവിൽ ഗവണ്മെന്റ് തലത്തിലോ ഓയിൽ കമ്പനി തലത്തിലോ സംവിധാനം ഇല്ലാത്തതും വിശദമായി ഗവണ്മെന്റ് പരിശോധിച്ചതിന്റെ സാഹചര്യത്തിലാണ് സിഡ്‌കോയെ ഇതിനായി ഗവണ്മെന്റ് നിയമിക്കുകയും ഓരോ ഉപഭോക്‌താവിനും ബിറ്റുമിൻ അവരുടെ വർക്ക് സൈറ്റിൽ എത്തിക്കുന്ന രീതിയിൽ ട്രാൻസ്പോർടാഷൻ ഇ-ടെൻഡർ വിളിച്ചു വളരെ കുറഞ്ഞ നിരക്കിൽ ട്രാൻസ്പോർട്ടെഷൻ കോൺട്രാക്ടറെ നിയമിച്ചു ഉപഭോക്താവിനടുത്തു കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികൾ (HPCL,BPCL,MRPL) നൽകുന്ന വിലയ്ക്ക് തന്നെയാണ് സിഡ്‌കോ മുഖാന്തരം ബിറ്റുമിൻ വിപണനം ചെയ്തുവരുന്നത്.
ഇരുമ്പുരുക്ക് പദാർത്ഥങ്ങൾ, മെഴുക് , ടൈറ്റാനിയം ഡയോക്‌സൈഡ് , ലൂബ്രിക്കേറ്റിംഗ് ഓയിൽ, സിമന്റ്, റൂഫിങ് ഷീറ്റ് എന്നിവ കൂടാതെ പെട്രോളിയം ഉൽപ്പന്നമായ ബിറ്റുമിൻ, മറ്റു ബിറ്റുമിൻ ഉത്പന്നങ്ങൾ മുതലായവ ഉല്പാദകരിൽ നിന്നോ ആഭ്യന്തര വിപണിയിൽ നിന്നോ ശേഖരിച് വിതരണം ചെയ്തു വരുന്നു. പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നും, മറ്റു ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള ആവശ്യങ്ങൾ പരിഗണിച്ച് തുറന്ന വിപണിയിൽ നിന്നും ഇരുമ്പുരുക്ക് പഥാർത്ഥങ്ങൾ സർക്കാർ അനുശാസിക്കുന്ന ഇ-ടെൻഡർ/ ടെൻഡർ വഴി വാങ്ങിനൽകുന്നുണ്ട്. സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ടാർ വിതരണം, മറ്റു സർക്കാർ സ്ഥാപനങ്ങൾക്കും, പൊതു മേഖലാ സ്ഥാപനങ്ങൾക്കും വേണ്ട അസംസ്കൃത പദാർത്ഥങ്ങളുടെ വിതരണം തുടങ്ങിയപ്രവർത്തനങ്ങളിലൂടെ ജനജീവിതവുമായി ബന്ധപ്പെട്ട മേഖലകളിൽ സിഡ്‌കോയുടെ സാന്നിദ്ധ്യം നിലനിൽക്കുന്നു.
ആർ.എം ഡിവിഷൻ മുഖേന കൈകാര്യം ചെയ്യുന്ന ഉൽപ്പന്നങ്ങൾ
ഉൽപ്പന്നം 1: പാരഫിൻ വാക്സ്
MSME യൂണിറ്റുകൾക്കായി മെഴുകുതിരി നിർമ്മാണ വ്യവസായത്തിന് പ്രധാനമായും ഉപയോഗിക്കുന്ന പാരഫിൻ വാക്സ് കേരള സംസ്ഥാനത്തുടനീളം SIDCO വിതരണം ചെയ്യുന്നു. കേരളത്തിലെ 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഓരോ ഡിപ്പോ വഴിയാണ് ഉൽപ്പന്നം വിതരണം ചെയ്യുന്നത്. ഉൽപ്പന്നത്തിന്റെ വിതരണക്കാർ ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ചെന്നൈ ആണ്.
സ്വഭാവഗുണങ്ങൾ
1. Weight: 25 kg bag; Pellets
2. CPCL നിശ്ചയിക്കുന്ന ഓരോ ഇടവേളയിലും നിരക്ക് വ്യത്യാസപ്പെടാം.
ഉൽപ്പന്നം 2: ബിറ്റുമെൻ, ബിറ്റുമിനസ് ഉൽപ്പന്നങ്ങൾ
ഉൽപ്പന്നങ്ങൾ: VG30, RS1, SS1, Roadbond, Lubes
VG30, RS1, SS1, റോഡ് ബോണ്ട് എന്നീ ഉൽപ്പന്നങ്ങൾ കേരള സംസ്ഥാനത്തുടനീളമുള്ള സിഡ്‌കോയുടെ വിവിധ LSGD/PWD റോഡ് ജോലികൾക്ക് വിതരണം ചെയ്യുന്നു. പാരഫിൻ വാക്‌സ് എന്ന നിലയിൽ, ഉൽപ്പന്നം കേരള സംസ്ഥാനത്തുടനീളമുള്ള ഓരോ സിഡ്‌കോയുടെയും അസംസ്‌കൃത വസ്തു ഡിപ്പോ വഴിയാണ് വിതരണം ചെയ്യുന്നത്. ഉൽപ്പന്നങ്ങളുടെ സവിശേഷതകൾ ചുവടെ നൽകിയിരിക്കുന്നു.
Viscosity Grade 30 (VG30) | ഉയർന്ന ഗുണങ്ങളുള്ള അസ്ഫാൽറ്റ് നടപ്പാതകൾക്കായി റോഡ് നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും ഉപയോഗിക്കുന്നു.
Suppliers: HPCL, BPCL, MRPL and IOCL |
RS1 | ടാക്ക് കോട്ട് ആപ്ലിക്കേഷന് അനുയോജ്യമാണ്. ബിറ്റുമിനസ് പ്രതലത്തിലും കാലപ്പഴക്കം ചെന്ന ബിറ്റുമിനസ് പ്രതലത്തിലും പ്രൈംഡ് ബിറ്റുമിനസ് പ്രതലങ്ങളിലും നോൺ-ബിറ്റുമിനസ് പ്രതലത്തിലും ഇത് പ്രയോഗിക്കാവുന്നതാണ്.
Suppliers: HINCOL, ITPL |
SS1 | പ്രൈം കോട്ട് ആപ്ലിക്കേഷന് അനുയോജ്യമായ ഉൽപ്പന്നം. കുറഞ്ഞ പോറസ് WMM പ്രതലത്തിലേക്ക് 8 - 10 മില്ലീമീറ്റർ ആഴത്തിൽ തുളച്ചുകയറാനുള്ള കഴിവുണ്ട്.
Suppliers: HINCOL, ITPL |
റോഡ് ബോണ്ട്: റോഡുകളിലെ കുഴികളും താഴ്ചകളും സ്ഥിരമായി നന്നാക്കാൻ തൽക്ഷണ റിപ്പയർ പ്രീ-മിക്‌സ്.
Supplier: HINCOL.
ല്യൂബുകൾ: ഘർഷണം, ബൈൻഡിംഗ്, തേയ്മാനം, അല്ലെങ്കിൽ ഈർപ്പം ഒഴിവാക്കൽ എന്നിവ കുറയ്ക്കുന്ന എണ്ണകൾ, ദ്രാവകങ്ങൾ, ഗ്രീസുകൾ, മറ്റ് സംയുക്തങ്ങൾ. Supplier: IOCL. |
ഉൽപ്പന്നം 3: ഇരുമ്പ്
ഉൽപ്പന്നങ്ങൾ: TMT ബാറുകൾ, MS പ്ലേറ്റ്, വയർ റോഡ്, CR ഷീറ്റുകൾ, ഇരുമ്പ്
ഉൽപ്പന്നം 4: ടൈറ്റാനിയം ഡയോക്സൈഡ്
ഉൽപ്പന്നങ്ങൾ: Anatase ISI ഗ്രേഡ്
വെളുത്ത പിഗ്മെന്റ് വളരെ ഉയർന്ന റിഫ്രാക്റ്റീവ് ഇൻഡക്സുള്ള തെളിച്ചം പ്രകടിപ്പിക്കുന്നു, അലങ്കാര സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്നു.
ഇത് 25 കിലോ ബാഗിൽ ലഭ്യമാണ്. വിതരണക്കാരൻ: TTPL.
ഉൽപ്പന്നം 5: സിമന്റ്
മലബാർ സിമെന്റ്, പെന്ന സിമെൻറ് , ഇന്ത്യാ സിമെന്റ്