ഉത്പാദന വിഭാഗം

വളരെ പ്രധാനപ്പെട്ടതും തന്ത്രപരവുമായ സേവനങ്ങൾ നിർമ്മിക്കുന്നതിനും നൽകുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കേരള സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ (സിഡ്കോ)യ്‌ക്ക് കേരളത്തിലുടനീളം 9 ഉത്പാദന യൂണിറ്റുകളാണുള്ളത്. ഈ എല്ലാ യൂണിറ്റുകളും സർക്കാരിൽ നിന്ന് ഏറ്റെടുത്തവയോ  സർക്കാരിൻ്റെ നിർദ്ദേശ പ്രകാരം ആരംഭിക്കുകയോ ചെയ്‌തിട്ടുള്ളതാണ്. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അർദ്ധ സർക്കാർ ഏജൻസികൾ, ഐ എസ് ആർ ഒ,  ബ്രഹ്മോസ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രധാന ഉപഭോക്താക്കളാണ്.

സംസ്ഥാന സർക്കാർ വകുപ്പുകൾക്കും മറ്റ് സർക്കാർ ഏജൻസികൾക്കും ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെ ഞങ്ങളുടെ ഉത്പാദന യൂണിറ്റുകളിൽ നിന്ന് വിജ്ഞാപനം ചെയ്‌ത ഫർണിച്ചർ ഇനങ്ങൾ വാങ്ങാം. പ്രൊഡക്ഷൻ ഡിവിഷന് കീഴിൽ ഏകദേശം 100 പേർ നേരിട്ട് ജോലി ചെയ്യുന്നു.

2023-24 കാലഘട്ടത്തിലെ ഡിവിഷൻ്റെ മൊത്ത വിറ്റുവരവ് 22.08 കോടി രൂപയാണ്.

സിഡ്കോയുടെ ബിസിനസ്സ് വിശാലമാക്കുകയും നിലവിലെ ബിസിനസ്സ് പോർട്ട് ഫോളിയോയിലെ ഇനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും അതുവഴി വിറ്റുവരവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി, പുതിയ യന്ത്രങ്ങൾ സ്ഥാപിക്കുകയും സിഡ്‌കോയുടെ വിവിധ ഉൽപ്പാദന യൂണിറ്റുകൾ നവീകരിക്കുകയും ചെയ്‌തു. ഈ യന്ത്രങ്ങളുടെ സഹായത്തോടെ എം എസ് എം ഇകൾക്കും പൊതു ജനങ്ങൾക്കും ഒരു പൊതു സൗകര്യ കേന്ദ്രമായി പ്രവർത്തിക്കാനാണ് പദ്ധതിയിടുന്നത്. അങ്ങനെ, വൻതോതിലുള്ള യന്ത്രവൽക്കരണവും ആധുനികവും ശാസ്ത്രീയവുമായ രീതികളും  അത്യാധുനിക സാങ്കേതിക വൈദഗ്ധ്യവും അവതരിപ്പിച്ചു കൊണ്ട് കേരളത്തിലെ ഫർണിച്ചർ നിർമ്മാണത്തിലും യന്ത്രവത്കൃത ഉൽപ്പാദന വ്യവസായത്തിലും സിഡ്കോ പ്രൊഡക്ഷൻ ഡിവിഷൻ ഒരു മുൻനിര പങ്ക് വഹിച്ചു കൊണ്ട് വൻ തോതിലുള്ള ഉൽപാദനത്തിന് തയ്യാറായിരിക്കുകയാണ്.

ഗവൺമെൻ്റ് ഓർഡറിൽ പരാമർശിച്ചിരിക്കുന്ന കരാർ നിരക്ക്  പ്രകാരം ഗവൺമെൻ്റ് ഡിപ്പാർട്മെന്റുകൾ,  പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അർദ്ധസർക്കാർ ഏജൻസികൾ എന്നിവയ്‌ക്ക് ടെൻഡർ നടപടി ക്രമങ്ങളില്ലാതെ നിരക്ക് കരാറിലൂടെ   സാധനങ്ങൾവാങ്ങാവുന്നതാണ്.

സിഡ്‌കോയുടെ ഉത്പാദന യൂണിറ്റുകളെ അവയുടെ പ്രവർത്തനമനുസരിച്ച് പ്രധാനമായും 3 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

  1. പ്രിസിഷൻ മെഷിനിങ്ങ് വർക്കുകൾ
  2. വുഡൻ ഫർണിച്ചർ നിർമ്മാണം
  3. സ്റ്റീൽ ഫർണിച്ചർ നിർമ്മാണം

ഉയർന്ന കൃത്യത ആവശ്യമായ മെഷീൻ ജോലികൾ

  • ടൂൾ റൂം കം ട്രെയിനിങ് സെൻ്റർ
  • ഗവൺമെൻ്റ് ഇൻസ്ട്രുമെൻ്റ് വർക്ക് ഷോപ്പ്
  • സിഡ്കോ ടൂൾസ്, ഉമയനല്ലൂർ.

ഐ എസ് ആർ ഒ, ബി ഇ എം എൽ, എച്ച് എ എൽ, ബ്രഹ്മോസ് മുതലായ സ്ഥാപനങ്ങളുടെ ഉയർന്ന കൃത്യത ആവശ്യമായ മെഷീൻ ജോലികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് സിഡ്കോ യൂണിറ്റുകൾ പ്രാപ്‌തമാണ്. പ്രസ്‌തുത കമ്പനികളുടെ കൃത്യതയാർന്ന ജോലികൾ നിർവഹിക്കുന്നതിന് പുറമേ മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഡിസ്‍‌പോസിബിൾസ്, മെഡിക്കൽ യന്ത്രങ്ങൾ എന്നിവ ഈ പദ്ധതിയിലുള്ള മെഷീനുകൾ ഉപയോഗിച്ച് നിർമ്മിക്കുന്നുണ്ട്.

സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റുകൾ

  • പ്രഷർ ഡ്രൈകാസ്റ്റിംഗ് യൂണിറ്റ്
  • സർവ്വീസ് വർക്‌ഷോപ്പ്, ഒല്ലൂർ
  • സ്ട്രോ ബോർഡ് ഫാക്‌ടറി, പരുമല

പ്രഷർ ഡ്രൈ കാസ്റ്റിംഗ് യൂണിറ്റ്, ഒല്ലൂരിലെ സിഡ്കോ സർവ്വീസ് വർക്‌ഷോപ്പ്, പരുമലയിലെ സിഡ്കോ സ്ട്രോ ബോർഡ് ഫാക്‌ടറി എന്നിവയിൽ കെൽട്രോൺ, കാംകോ, ബ്രഹ്മോസ്, ഐ എസ് ആർ ഒ,  ഫാബ്രിക്കേഷൻ വർക്കുകൾ ആവശ്യമായ മറ്റ് ഡിപ്പാർട്ട്മെൻ്റുകൾ  എന്നിവയുടെ ജോലികൾ നിർവഹിക്കുന്നതിന് ആവശ്യമായ യന്ത്രസാമഗ്രികൾ സജ്ജീകരിച്ചിരിക്കുന്നു. ഇതുകൂടാതെ ഈ ഉപകരണങ്ങൾ ഉപയോഗിച്ച് അടുക്കള ഉപകരണങ്ങൾ, ലാബ് ഉപകരണങ്ങൾ,   ബയോഗ്യാസ്, ഇൻഡോർ&ഫിറ്റ്നസ് ഉപകരണങ്ങൾ, സ്റ്റീലും മരം കൊണ്ടുമുള്ള ഫർണിച്ചറുകൾ, എൽ ഇ ഡി തെരുവു വിളക്കുകൾ, കളി ഉപകരണങ്ങൾ, ഫ്രീസറുകൾ, സ്‌കൂളുകളിലേക്കുള്ള ലാബ് ഉപകരണങ്ങൾ, ശുചീകരണ സാമഗ്രികൾ, മോഡുലാർ കിച്ചൻ, വാട്ടർ പ്യൂരിഫയറുകൾ, ഓഫീസ് സ്റ്റേഷനറി, ആശുപത്രി ഫർണിച്ചറുകൾ,  ഹൈമാസ് ലൈറ്റുകളും മിനി മാസ്റ്റ് പോളുകളും, കോംപാക്‌ടറുകൾ, ഓക്സിജൻ സിലിണ്ടർ, സ്റ്റെയിൻലസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ,  എൽ ഇ ഡിയിലും സോളാറിലും പ്രവർത്തിക്കുന്ന വൈദ്യുത ഉപകരണങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമ്മാണത്തിനും പദ്ധതിയുണ്ട്.

വുഡൻ ഫർണിച്ചർ യൂണിറ്റുകൾ

  • വുഡ് വർക്‌ഷോപ്പ്, പാപ്പനംകോട്
  • വുഡ് വർക്‌ഷോപ്പ്, കൊല്ലക്കടവ്
  • ഗവ.വുഡ് വർക്‌ഷോപ്പ്, കോഴിക്കോട്

ആധുനികവും  പൗരാണികവുമായ തടി ഫർണിച്ചറുകൾ നിർമ്മിക്കുന്നു. ഹോസ്‌പിറ്റലുകൾക്കാവശ്യമായ തടി ഉപകരണങ്ങൾ, ഓഫീസ് ഫർണിച്ചറുകൾ  എന്നിവ ഗവൺമെൻ്റ് ഉത്തരവിനനുസൃതമായി നിർമ്മിച്ചു നൽകുന്നതാണ് പ്രധാവ പ്രവർത്തനങ്ങൾ.

നിശ്ചയിക്കപ്പെട്ട പുതിയ ഉൽപ്പന്നങ്ങൾ

അടുക്കള ഉപകരണങ്ങൾ, ബയോഗ്യാസ്, ലാബ് ഉപകരണങ്ങൾ,  അകത്തും പുറത്തും ഉപയോഗിക്കാവുന്ന ഫിറ്റ്നസ് ഉപകരണങ്ങൾ, സ്റ്റീലിലും തടിയിലുമുള്ള തടി ഫർണിച്ചറുകൾ, ക്ലീനിങ്ങ് ഉപകരണങ്ങൾ, മോഡുലാർ കിച്ചൻ, വാട്ടർ പ്യൂരിഫയർ, ഓഫീസ് സ്റ്റേഷനറി,  തടിയിലും സ്റ്റീലിമുള്ള വാതിലുകളും ജനലുകളും, ഇൻ്റീരിയർ ഫർണിഷിംഗ്, അലൂമിനിയം ട്രസ്റ്റ് വർക്ക്‌സ്, കംപോസിറ്റ് പാനലുകൾ, ആശുപത്രി ഫർണിച്ചറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഹൈമാസ്/മിനിമാസ്പോളുകൾ, കോംപാക്‌ടേഴ്‌സ്, ഓക്സിജൻ സിലിണ്ടറുകൾ, സ്റ്റെയിൻലസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ, എൽ ഇ ഡി&സൗരോർജ്ജ തെരുവു വിളക്കുകൾ, ഇൻജക്ഷൻ&മോൾഡിംഗ് സൗകര്യങ്ങൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, മോൾഡിംഗ് സൗകര്യങ്ങൾ,  ഹീറ്റ് ട്രീറ്റ്മെൻ്റ് സൗകര്യം, സർഫസ് ട്രീറ്റ്മെൻ്റ് സൗകര്യം   തുടങ്ങിയവ.

പൊതുവായ സൗകര്യങ്ങളുടെ കേന്ദ്രം

എം എസ് എം ഇകൾക്ക് അവരുടെ  നിർമ്മാണത്തിനും മറ്റ് പിന്തുണാ  പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന യന്ത്രസാമഗ്രികളും മറ്റ് സൗകര്യങ്ങളും  എല്ലാ ഉത്പാദന യൂണിറ്റുകളിലും ഉണ്ടായിരിക്കും, ഇങ്ങനെ ഒമ്പത് ഉത്പാദന യൂണിറ്റുകളും  ഒരു പൊതുകേന്ദ്രമായി പ്രവർത്തിക്കുന്നു. സിഡ്കോ നിക്ഷേപം ലാഭകരമാക്കുന്നതിന് സ്വന്തം  ഉത്പന്നങ്ങൾ നിർമ്മിക്കുന്നതോടൊപ്പം കേരളത്തിലെ എംഎസ്എംഇകളെ വിപണിയിലെ ഭീമന്മാരുമായി മത്സരിക്കുന്നതിന് പ്രാപ്‌തരാക്കുന്നു.  ചെറുകിട നിർമ്മാതാക്കൾക്കും പൊതുജനങ്ങൾക്കും സാങ്കേതിക വിദ്യയും സൗകര്യങ്ങളും ഉപയോഗിക്കാവുന്ന പൊതു സൗകര്യ കേന്ദ്രമായും ഈ ഉൽപ്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഇവർക്ക് ഡിസൈൻ വർക്കുകളും  തടിയുമായി ബന്ധപ്പെട്ട മറ്റ് ജോലികളും  സിഡ്കോയുടെ യൂണിറ്റുകളെ ഏൽപ്പിക്കാൻ കഴിയും.

CONVENTIONAL MACHINES

 

  • We have the state of art Metrology lab which includes a CMM.
  • Welding facilities.
  • Our Stores are designed for Bonded & Non bonded materials.
  • We are using DELCAM software for Designing and Programming. We can also handle drawings in IGS or Step format.
  • 2000.sq.feet Class Room with projector.